കാപ്പി കരളിന് നല്ലതാണെന്ന് കനേഡിയന്‍ ലിവര്‍ ഫൗണ്ടേഷന്റെ പ്രചാരണം  

By: 600002 On: Oct 28, 2023, 11:50 AM

 

 


കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന പ്രചാരണവുമായി കനേഡിയന്‍ ലിവര്‍ ഫൗണ്ടേഷന്‍(സിഎല്‍എഫ്). കാപ്പി കുടിക്കുന്നത് കരള്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് സിഎല്‍എഫ് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. ദിവസവും ഒരു കപ്പ് കട്ടന്‍ കാപ്പി കുടിച്ചാല്‍ വിട്ടുമാറാത്ത കരള്‍ രോഗം 15 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്ന് ഗവേഷണത്തെ സൂചിപ്പിച്ചുകൊണ്ട് സിഎല്‍എഫ് പറയുന്നു. ഒരു ദിവസം ഏകദേശം മൂന്ന് മുതല്‍ നാല് കപ്പ് വരെ കുടിച്ചാല്‍ അപകടസാധ്യത 71 ശതമാനം കുറയ്ക്കാമെന്നും ഫൗണ്ടേഷന്‍ പറയുന്നു. 

കാപ്പി കരള്‍ രോഗ സാധ്യത കുറയ്ക്കുമെന്ന് നേരത്തെയും നിരവധി പഠനങ്ങള്‍ നടന്നിരുന്നു. ഇന്‍സ്റ്റന്റ് കോഫി കുടിക്കുന്നവരേക്കാള്‍ ഗ്രൗണ്ട് കോഫി കുടിച്ചവരിലാണ് ഗുണപ്രദമായത്. പഠനത്തില്‍ കോഫി കുടിക്കുന്നവര്‍ക്ക് വിട്ടുമാറാത്ത കരള്‍ രോഗം വരാനുള്ള സാധ്യത 21 സതമാനം കുറയുകയും ഫാറ്റി ലിവര്‍ രോഗത്തിന്റെ 20 ശതമാനം കുറയുകയും ചെയ്തതായി പഠനത്തില്‍ പറയുന്നു. കോഫി കുടിച്ച ശേഷമുള്ള പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് വിട്ടുമാറാത്ത കരള്‍ രോഗം മൂലം മരിക്കാനുള്ള സാധ്യത 49 ശതമാനമായി കുറയുകയും ചെയ്യുന്നതായി വ്യക്തമാക്കുന്നു.