പൊള്ളലേല്‍ക്കാന്‍ സാധ്യത: ആയിരത്തോളം ഇന്‍സിഗ്നിയ പ്രഷര്‍ കുക്കറുകള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ

By: 600002 On: Oct 28, 2023, 11:24 AM

 


ഉപയോക്താക്കള്‍ക്ക് പൊള്ളലേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് കാനഡയില്‍ ആയിരക്കണക്കിന് ഇന്‍സിഗ്നിയ പ്രഷര്‍ കുക്കറുകള്‍ ഹെല്‍ത്ത് കാനഡ തിരിച്ചുവിളിച്ചു. ഇന്റര്‍പോട്ടിലെ തെറ്റായ വോളിയം അടയാളങ്ങള്‍ കാരണം പൊള്ളലേല്‍ക്കാന്‍ സാധ്യത ഉണ്ടെന്ന് കണ്ടെത്തിയതിനാലാണ് ഇന്‍സ്ഗ്നിയ മള്‍ട്ടി-ഫംഗ്ഷന്‍ പ്രഷര്‍ കുക്കറുകള്‍ തിരിച്ചുവിളിച്ചതെന്ന് ഹെല്‍ത്ത് കാനഡ അറിയിച്ചു. 2017 ഒക്ടോബര്‍ മുതല്‍ 2023 ജൂണ്‍ വരെ 10,000 ഇന്‍സ്ഗ്നിയ മള്‍ട്ടി ഫംഗ്ഷന്‍ പ്രഷര്‍ കുക്കറുകള്‍ കാനഡയില്‍ വിറ്റഴിച്ചതായി ഹെല്‍ത്ത് കാനഡ പറയുന്നു. NS-MC60SS8-C, NS-MC60SS9-C, NS-MC80SS9-C എന്നീ മോഡല്‍ നമ്പറുകളിലുള്ള ഇന്‍സ്ഗ്നിയ മള്‍ട്ടി-ഫംഗ്ഷന്‍ പ്രഷര്‍ കുക്കറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 

ചൂട് കൂടുമ്പോള്‍ പ്രഷര്‍ കുക്കര്‍ ക്വിക്ക് റിലീസ് രീതി ഉപയോഗിച്ച് വെന്റ് ചെയ്യുകയോ ഉപയോഗത്തിലിരിക്കുമ്പോള്‍ തുറക്കുകയോ ചെയ്താല്‍ ചൂടുള്ള ഭക്ഷണങ്ങളോ ദ്രാവകങ്ങളോ കുക്കറിനുള്ളില്‍ നിന്നും പുരത്തേക്ക് വരുമെന്നും ഇത് പൊള്ളലേല്‍ക്കാന്‍ സാധ്യത കൂട്ടുമെന്നും ഹെല്‍ത്ത് കാനഡ അറിയിച്ചു.