ഹ്രസ്വകാല വാടക: ഓണ്‍ലൈന്‍ സര്‍വേ ആരംഭിച്ച് കാല്‍ഗറി സിറ്റി 

By: 600002 On: Oct 28, 2023, 9:50 AM

 


ഹ്രസ്വകാല വാടക സംബന്ധിച്ച് ഓണ്‍ലൈന്‍ സര്‍വേ ആരംഭിച്ച് കാല്‍ഗറി സിറ്റി. ഹ്രസ്വകാലത്തെക്ക് മുറികള്‍ നല്‍കുന്നതിനെക്കുറിച്ചും അനുഭവത്തെക്കുറിച്ചും എന്താണ് ആളുകള്‍ ഹ്രസ്വകാല വാടകയെക്കുറിച്ച് ചിന്തിക്കുന്നതെന്നും സിറ്റിയുടെ നിയമങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോയെന്നുമാണ് സര്‍വേയില്‍ ചോദിച്ചറിയുന്നത്. Airbnb, VRBO തുടങ്ങിയ സേവനങ്ങള്‍ എത്ര തവണ ഉപയോഗിക്കുന്നുവെന്നും ആളുകളോട് ഓണ്‍ലൈന്‍ സര്‍വേയില്‍ ചോദിക്കുന്നുണ്ട്. നിലവിലുള്ള നിയമങ്ങളിലും നിയന്ത്രണങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്നറിയാനാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ സര്‍വേ സംഘടിപ്പിച്ചതെന്ന് കാല്‍ഗറി ബിസിനസ്സ് ആന്‍ഡ് ബില്‍ഡിംഗ് സേഫ്റ്റി മാനേജര്‍ ഉള്‍റിക് സെവാര്‍ഡ് പറഞ്ഞു. കാല്‍ഗറി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് സിറ്റി സര്‍വേ നടത്തുന്നത.് 

31 ദിവസത്തില്‍ താഴെ നിശ്ചിത തുകയ്ക്ക് താല്‍ക്കാലിക താമസസൗകര്യം നല്‍കുന്ന വാസസ്ഥലമായാണ് ഹ്രസ്വകാല വാടകയെ സിറ്റി നിര്‍വചിക്കുന്നത്. 2020 ലെ കണക്കനുസരിച്ച് വാടകയ്ക്ക് നല്‍കുന്ന ഓരോ വസ്തുവിനും ഹോസ്റ്റുകള്‍ക്ക് ഒരു ബിസിനസ് ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന് കാല്‍ഗറി സിറ്റി അവകാശപ്പെടുന്നു. 

വാന്‍കുവര്‍, ടൊറന്റോ തുടങ്ങിയ സ്ഥലങ്ങളെ അപേക്ഷിച്ച് കാല്‍ഗറിയുടെ മാര്‍ക്കറ്റ് വളരെ വ്യത്യസ്തമാണെന്ന് വിദഗ്ധര്‍ പറയുന്നു. ചില പ്രോപ്പര്‍ട്ടി മാനേജര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് ഹ്രസ്വകാല വാടകകള്‍ കാല്‍ഗറിയുടെ ഭവന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പ്രവര്‍ത്തിക്കുന്നുവെന്നാണ്.