ഡാലസ് കേരള അസോസിയേഷൻ പിക്നിക്ക് മാറ്റിവെച്ചു

By: 600084 On: Oct 27, 2023, 3:20 PM

പി പി ചെറിയാൻ, ഡാളസ്.

ഗാർലാൻഡ് (ഡാളസ് ):ഡാലസ് കേരള അസോസിയേഷൻ ആഭിമുഖ്യത്തിൽ  ഒൿടോബർ 28 ശനിയാഴ്ച രാവിലെ 10 മുതൽ ഗാർലൻഡ് ബ്രോഡ്‌വേയിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻറർ വെച്ച് നടത്തുവാൻ തീരുമാനിച്ചിരുന്ന വാർഷിക പിക്നിക്  മാറ്റിവെച്ചതായി അസോസിയേഷന്റെ സെക്രട്ടറി അനസ്വീർ  മാംമ്പിള്ളി അറിയിച്ചു.

28  ശനിയാഴ്ച ഡാളസ്സിൽ പരക്കെ മഴക്കു സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനം ഉള്ളതിനാലാണ് പിക്നിക്  മാറ്റിവെച്ചതു. പുതുക്കിയ തിയതിയും സമയവും പിനീട്‌ അറിയിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് പിക്നിക് ഡയറക്ടർ യോഹന്നാൻ 214 435 0125 ജിജി സ്കറിയ 469 494 1035 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.