രാഷ്ട്രീയം വിട്ടതിന് ശേഷവും തന്നെ ചൈന ലക്ഷ്യം വെക്കുന്നുവെന്ന് കനേഡിയന്‍ സ്‌പൈ ഏജന്‍സി മുന്നറിയിപ്പ് നല്‍കി:  മുന്‍ കണ്‍സര്‍വേറ്റീവ് നേതാവ് 

By: 600002 On: Oct 27, 2023, 2:12 PM

 

 

രാഷ്ട്രീയം വിട്ടതിന് ശേഷവും ചൈനീസ് സര്‍ക്കാര്‍ തന്നെ ലക്ഷ്യം വെക്കുന്നത് തുടരാന്‍ സാധ്യതയുണ്ടെന്ന് കനേഡിയന്‍ സ്‌പൈ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതായി മുന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് എറിന്‍ ഒ' 'ടൂള്‍. സംഭവം അറിഞ്ഞപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു. തെറ്റായ വിവരങ്ങളുടെയും വോട്ടര്‍ സപ്രഷന്‍ കാംപെയ്‌നിന്റെയും ഭാഗമായി വര്‍ഷങ്ങളോളം ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യം വെച്ചിരുന്നുവെന്ന് ഒ'ടൂള്‍ പറഞ്ഞു. കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ സ്പ്രിംഗ് സീസണിലാണ് ഇക്കാര്യം പറഞ്ഞത്. 

വിദേശ ഇടപെടലുകള്‍ തടയാന്‍ ഫെഡറല്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഫെഡറല്‍ തെരഞ്ഞെടുപ്പുകളില്‍ ഇടപെടല്‍ ശ്രമങ്ങള്‍ തടയാന്‍ ശേഷിയില്ലാത്ത ഫെഡറല്‍ സര്‍ക്കാരിന്റെ സംവിധാനത്തെയും അദ്ദേഹം വിമര്‍ശിച്ചു.