കനേഡിയന്‍ ഭവന വിലയും, വില്‍പ്പനയും ഹ്രസ്വകാലത്തേക്ക് കുറയും, അടുത്ത സ്പ്രിംഗ് സീസണില്‍ വര്‍ധിക്കും: ടിഡി റിപ്പോര്‍ട്ട് 

By: 600002 On: Oct 27, 2023, 12:17 PM

 


കാനഡയിലെ ഭവന വില്‍പ്പനയും ശരാശരി വിലയും വരും മാസങ്ങളില്‍ കുറയുമെന്നും എന്നാല്‍ അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ ഉയരുമെന്നും ടിഡി ഇക്കണോമിക്‌സിന്റെ പ്രവചനം. ഉയര്‍ന്ന പലിശ നിരക്കിന്റെ ആഘാതം ഭവന വിപണിയില്‍ തുടര്‍ന്നും അനുഭവപ്പെടുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധന്‍ ഋഷി സോന്ധി പറയുന്നു. ഇത് 2023 മൂന്നാം പാദത്തെ അപേക്ഷിച്ച് അടുത്ത വര്‍ഷം ആദ്യ പാദത്തിന്റെ അവസാനത്തോടെ വില്‍പ്പനയും വിലയും യഥാക്രമം 10 ശതമാനവും, അഞ്ച് ശതമാനവും കുറയ്ക്കും. എന്നാല്‍ അടുത്ത സ്പ്രിംഗ് സീസണില്‍ വീണ്ടും വില്‍പ്പനയും, വിലയും വര്‍ധിക്കും.  

ബുധനാഴ്ച ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്ക് അഞ്ച് ശതമാനമായി നിലനിര്‍ത്തിയിരുന്നു. എന്നാല്‍ പണപ്പെരുപ്പം ഹ്രസ്വകാലത്തേക്ക് ഉയര്‍ന്നതായി കാണിക്കുന്ന പ്രവചനങ്ങള്‍ക്കിടയില്‍ ഭാവിയില്‍ നിരക്ക് വര്‍ധന പ്രതീക്ഷിക്കാമെന്ന് ബാങ്ക് ഓഫ് കാനഡ പറയുന്നു. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ പുതുക്കുന്നതിന് അമിതമായി വീട്ടുടമസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനും സപ്ലൈ പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാക്കാനും ഇത് കാരണമാകുമെന്ന് സോന്ധി പറയുന്നു. 

മിക്ക പ്രവിശ്യകളിലും അഫോര്‍ഡബിളായ വീടുകള്‍ ലഭ്യമാക്കുന്നതിന് വെല്ലുവിളികള്‍ നിലനില്‍ക്കുന്നതിനാല്‍ കനേഡിയന്‍ ഭവന വിപണി പാന്‍ഡെമിക്കിന് മുമ്പുള്ള ലെവലുകള്‍ മറികടക്കാന്‍ 2025 വരെ സമയമെടുക്കുമെന്ന് ടിഡി റിപ്പോര്‍ട്ടില്‍ പറയുന്നു.