ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഏഴ് കനേഡിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ സ്ഥിരീകരിച്ചു. യുദ്ധത്തില്‍ രണ്ട് കനേഡിയന്‍ പൗരന്മാരെ കാണാതായതായും അധികൃതര്‍ അറിയിച്ചു. നിലവില്‍ 5,765 കനേഡിയന്‍ പൗരന്മാര്‍ ഇസ്രയേലില്‍ താമസിക്കുന്നുണ്ടെന്നും 451 പേര്‍ വെസ്റ്റ് ബാങ്കിലും ഗാസയിലും 17,135 പേര്‍ ലെബനനിലും ഉണ്ടെന്നും ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ വ്യക്തമാക്കി. ഇത് കനേഡിയന്‍ പൗരന്മാരുടെ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്തവരെ അടിസ്ഥാനമാക്കിയുള്ളതാണ്.
വ്യാഴാഴ്ച വരെ 1600 ലധികം കനേഡിയന്‍ പൗരന്മാര്‍, സ്ഥിര താമസക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍, വിദേശ പൗരന്മാര്‍ എന്നിവരെ വിമാന മാര്‍ഗം പ്രദേശത്ത് നിന്നും പാലായനം ചെയ്യാന്‍ ഫെഡറല്‍ സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.