പി പി ചെറിയാൻ, ഡാളസ്.
ഹൂസ്റ്റൺ: വീക്ഷണം ദിനപത്രത്തിന്റെ എംഡിയും ചീഫ് എഡിറ്ററും കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് ഹൂസ്റ്റണിൽ സ്വീകരണം നൽകുന്നു. ഒഐസിസി ഹൂസ്റ്റൺ ചാപ്റ്റർ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കും.
ഒക്ടോബർ 29 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അപ്നാ ബസാർ ഹാളിൽ വച്ച് നടക്കുന്ന സ്വീകരണ സമ്മളത്തിലേക്കു (2437 FM 1092 Rd, Stafford Texas 77459) എല്ലാ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഒഐസിസി യുഎസ് എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ അറിയിച്ചു.
ചാപ്റ്റർ, റീജിയണൽ ഭാരവാഹികളും എന്നിവരും പങ്കെടുത്ത് സ്വീകരണ സമ്മേളനം വിജയിപ്പിക്കണമെന്ന് അവർ അറിയിച്ചു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് വാവച്ചൻ മത്തായി (ചാപ്റ്റർ പ്രസിഡണ്ട് ) - 832 468 3322
ജോജി ജോസഫ് (ചാപ്റ്റർ ജന.സെക്രട്ടറി) - 713 515 8432
മൈസൂർ തമ്പി (ചാപ്റ്റർ ട്രഷറർ) - 281 701 3220