'മുഹമ്മദ്' എന്ന പേരിന് പ്രശ്‌നം;അപമര്യാദയായി പെരുമാറി: ബ്രിട്ടീഷ് എംപിയോട് ക്ഷമാപണം നടത്തി എയര്‍ കാനഡ 

By: 600002 On: Oct 26, 2023, 1:25 PM

 


ബ്രിട്ടനിലെ എംപിയോട് അപമര്യാദയായി പെരുമാറുകയും വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും ചെയ്തുവെന്ന ആരോപണത്തില്‍ എയര്‍ കാനഡ ക്ഷമാപണം നടത്തി. ലേബര്‍ എംപിയായ മുഹമ്മദ് യാസിനെയാണ് എയര്‍ കാനഡ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത്. മുഹമ്മദ് എന്ന പേര് കാരണമാണ് എംപിയെ തടഞ്ഞുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ക്ഷമാപണം ആവശ്യമായിരുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മിനിസ്റ്റര്‍ പാബ്ലോ റോഡ്രിഗസ് പറഞ്ഞു. വിവരമറിഞ്ഞപ്പോള്‍ തന്നെ എയര്‍ കാനഡ അധികൃതരെ വിളിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അറിയിക്കുകയും ചെയ്തു.  

കാനഡയിലേക്കുള്ള സെലക്ട് കമ്മിറ്റി യാത്രയിലായിരുന്നു എംപിമാര്‍. ഇതിനിടെയിലാണ് മുഹമ്മദ് യാസിനെ ചോദ്യം ചെയ്യാനായി തടഞ്ഞുവെച്ചത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ വെച്ചാണ് യാസിനെ ആദ്യം ചോദ്യം ചെയ്തത്. എയര്‍ കാനഡ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. പിന്നീട് ടൊറന്റോയിലും മോണ്‍ട്രിയലിലും സമാനമായ സംഭവങ്ങള്‍ യാസിന്‍ അഭിമുഖീകരിച്ചു. സംഭവം വിവാദമായതോടെ എയര്‍ കാനഡ ക്ഷമാപണം നടത്തുകയായിരുന്നു.