അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒന്റാരിയോയില്‍ നാലില്‍ ഒരാള്‍ക്ക് ഫാമിലി ഡോക്ടര്‍ ഉണ്ടാകില്ല: സര്‍വേ 

By: 600002 On: Oct 26, 2023, 11:40 AM

 

 

 

ഒന്റാരിയോയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നാലില്‍ ഒരാള്‍ക്ക് ഫാമിലി ഡോക്ടര്‍ ഉണ്ടാകില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഒന്റാരിയോ കോളേജ് ഓഫ് ഫാമിലി ഫിസിഷ്യന്‍സ്(OCFP)  നടത്തിയ സര്‍വേയില്‍ പ്രവിശ്യയില്‍ നിന്നും ഫാമിലി ഡോക്ടര്‍മാര്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നതായി പറയുന്നു. കൊഴിഞ്ഞുപോക്ക് കൂടാതെ സമയം കുറയ്ക്കുന്നവരുണ്ട്, ഏകദേശം 65 ശതമാനം പേര്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവിശ്യയില്‍ നിന്നും പോകാന്‍ പദ്ധതിയിടുന്നുണ്ടെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു. 

സര്‍വേയില്‍ പങ്കെടുത്ത 94 ശതമാനം ഫാമിലി ഫിസിഷ്യന്മാരും ഓരോ ആഴ്ചയും അവരുടെ സമയത്തിന്റെ 40 ശതമാനം വരെ എടുക്കുന്നുണ്ട്. അധിക സമയം ജോലി ചെയ്യുന്നത് ഫാമിലി ഡോക്ടര്‍മാരില്‍ സമ്മര്‍ദ്ദവുമുണ്ടാക്കുന്നു. വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവിശ്യയില്‍ നാലില്‍ ഒരാള്‍ക്ക് അല്ലെങ്കില്‍ ഏകദേശം 4.4 മില്യണ്‍ ആളുകള്‍ക്ക് ഫാമിലി ഡോക്ടര്‍ ഇല്ലാതെ വരുമെന്ന് OCFP പ്രവചിക്കുന്നു. ഇത് വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ ഡഗ് ഫോര്‍ഡ് സര്‍ക്കാര്‍ അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് OCFP ആവശ്യപ്പെടുന്നു.