ഭവന വിതരണം വര്‍ധിപ്പിക്കാന്‍ 10 ഡോളറിന് ഭൂമി വില്‍ക്കുന്ന കാര്യം പരിഗണനയിലെന്ന് കോക്രെയ്ന്‍ 

By: 600002 On: Oct 26, 2023, 11:05 AM

 

 

ഭവന വിതരണം വര്‍ധിപ്പിക്കാന്‍ നോര്‍ത്തേണ്‍ ഒന്റാരിയോയിലെ കോക്രെയ്ന്‍ ടൗണ്‍ പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നു. വളരെ കുറഞ്ഞ ഡിസ്‌കൗണ്ടില്‍ കോക്രെയ്‌നിലെ പ്രോപ്പര്‍ട്ടികള്‍ വില്‍ക്കുന്നത് ടൗണ്‍ കൗണ്‍സില്‍ അംഗീകരിച്ചതായി മേയര്‍ പീറ്റര്‍ പോളിറ്റിസ് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ കുടുംബങ്ങളെയും വൈദഗ്ധ്യമുള്ള തൊഴിലാളികളെയും കോക്രെയ്‌നിലേക്ക് ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനുള്ള സമ്മര്‍ദ്ദത്തിലാണ് വടക്കന്‍ കമ്മ്യൂണിറ്റികള്‍. ഈ സാഹചര്യത്തിലാണ് ഇന്‍സെന്റീവ് പ്രോഗ്രാം ടൗണ്‍ കൗണ്‍സില്‍ അവതരിപ്പിക്കുന്നത്. 

ഒരു വസ്തുവിന് 10 ഡോളര്‍ വരെ ഡിസ്‌കൗണ്ട് ആകാമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഇന്‍സെന്റീവ് പ്രോഗ്രാംനിശ്ചിത കാലയളവിലേക്ക് പുതിയ വീടുകളുടെ പ്രോപ്പര്‍ട്ടി ടാക്‌സ് ഒഴിവാക്കാനും വാഗ്ദാനം ചെയ്യുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മേയര്‍ വ്യക്തമാക്കി.