എൻ എസ് എസ് ഓഫ് ബിസിയുടെ ആഭിമുഖ്യത്തിൽ നവരാത്രി ഉത്സവം ആഘോഷിച്ചു

By: 600099 On: Oct 26, 2023, 4:26 AM

 

എൻഎസ്എസ്എഫ് ബിസിയുടെ ആഭിമുഖ്യത്തിൽ  നവരാത്രി ഉത്സവം ആഘോഷിച്ചു. ബി സി യിലെ ലക്ഷ്മി നാരായൺ മന്ദിറിൽ  പ്രസിഡന്റ് ശ്രീ തമ്പാനൂർ മോഹന്റെ അധ്യക്ഷതയിലാണ്  നവരാത്രി സംഗീതോത്സവം ആഘോഷിച്ചത്. ദേവിയുടെ തിരുനടയിൽ വിവിധ സംഗീത നൃത്തപരിപാടികൾ അവതരിക്കപ്പെട്ടു. നന്ദനം സ്കൂൾ ഓഫ് ഭരതനാട്യം, മുദ്ര സ്കൂൾ ഓഫ് ഡാൻസ്, സുകന്യ ഡാൻസ് അക്കാഡമി, ചിന്മയ വിഷൻ, ബാല വിഹാർ  തുടങ്ങി വിവിധ കലാസംഘടനകൾ പരിപാടിയിൽ പങ്കുചേർന്നു. 

പരിപാടിയിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും  എൻ എസ് എസ് ഓഫ് ബിസി സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.