കാനഡയിൽ വിസ സേവനങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യ

By: 600021 On: Oct 25, 2023, 5:04 PM

ഒക്‌ടോബർ 26 മുതൽ കാനഡയിൽ വിസ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ. കാനഡയിലെ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷം കുറയ്ക്കാനാണ് നടപടി. കഴിഞ്ഞ മാസം ഇന്ത്യ കനേഡിയൻമാർക്കുള്ള പുതിയ വിസകൾ റദ്ദാക്കുകയും കാനഡയുടെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് 41 നയതന്ത്രജ്ഞരെയാണ് കാനഡ പിൻവലിച്ചത്.സമീപകാല കനേഡിയൻ നടപടികളും സുരക്ഷാ സാഹചര്യങ്ങളും അവലോകനം ചെയ്താണ് പുതിയ നടപടി. സ്റ്റാൻഡേർഡ് എൻട്രി, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വിസകളായിരിക്കും പരിഗണിക്കുക.