പി പി ചെറിയാൻ, ഡാളസ്.
ഡാളസ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വീക്ഷണം ദിനപത്രത്തിലെ എംപിയും മുൻ കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് സ്വീകരണം നൽകുന്നു. ഒക്ടോബർ 27 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഗാർലാൻഡ് ഇന്ത്യ ഗാർഡൻസ് റസ്റ്റോറന്റിൽ (433 w interstate 30 garland Texas) വച്ചാണ് സ്വീകരണം ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബോബൻ കൊടുവത്ത്, റോയ് കൊടുവത്തു, പ്രദീപ് നാഗർകോവിലിൽ, പി പി ചെറിയാൻ, സജി ജോർജ്, തോമസ് രാജൻ എന്നിവർ അറിയിച്ചു.
പ്രദീപ് നാഗർകോവിലിൽ(ഡാളസ് ചാപ്റ്റർ പ്രസിഡന്റ്) 469 449 1905
തോമസ് രാജൻ(ഡാളസ് ചാപ്റ്റർ സെക്രട്ടറി) 214 287 3135