ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്കും യുവാക്കളുടെ മാനസികാരോഗ്യം തകരാറിലാക്കുന്നു: മെറ്റയ്‌ക്കെതിരെ കേസുമായി യുഎസ് സംസ്ഥാനങ്ങള്‍

By: 600002 On: Oct 25, 2023, 1:12 PM

 

 


സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവ യുവാക്കളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാരോപിച്ച് അമേരിക്കയിലെ കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മെറ്റയ്‌ക്കെതിരെ കേസെടുത്തതായി റിപ്പോര്‍ട്ട്. യുഎസ് സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍ ഇന്‍സ്റ്റഗ്രാമിനും മാതൃകമ്പനിയായ മെറ്റയ്ക്കുമെതിരെ കേസെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ആസക്തി യുവാക്കളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ കാരണമായെന്ന് ആരോപിച്ചാണ് കേസെടുക്കുന്നത്.