ആല്‍ബെര്‍ട്ടയിലെ കൂടുതല്‍ ആശുപത്രികളില്‍ കൂടി മാസ്‌ക് മാന്‍ഡേറ്റ് നടപ്പിലാക്കുന്നു 

By: 600002 On: Oct 25, 2023, 11:00 AM

 


കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രവിശ്യയിലുടനീളമുള്ള കൂടുതല്‍ ആശുപത്രികളിലും ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് ലൊക്കേഷനുകളിലും മാസ്‌ക് നിര്‍ബന്ധമാക്കുന്നതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. എഡ്മന്റണിലെ ആറ് സൈറ്റുകളില്‍ കൂടി മാസ്‌ക് മാന്‍ഡേറ്റ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച, ക്രോസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജീവനക്കാര്‍ക്കായി മാസ്‌ക് നിര്‍ബന്ധമാക്കി. എന്നാല്‍ രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും മാസ്‌ക് നിര്‍ബന്ധമല്ല. എന്നാല്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്ന ഏരിയകളില്‍ മാസ്‌ക് ധരിക്കണം. മൊത്തം 14 ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് സൈറ്റുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

ജീവനക്കാര്‍, ഫിസിഷ്യന്മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ലാബ് വര്‍ക്കേഴ്‌സ് എന്നിവര്‍ കെയര്‍ ഏരിയകള്‍, ഹാള്‍വേകള്‍, കഫ്റ്റീരിയകള്‍, ഗിഫ്റ്റ് ഷോപ്പുകള്‍ തുടങ്ങിയയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ബാധകമല്ല. എന്നാല്‍ രോഗികളുമായി നേരിട്ട് ഇടപഴകേണ്ടി വരുമ്പോഴും അത്യാഹിത വിഭാഗങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. 

എഡ്മന്റണില്‍ മാസ്‌ക് മാന്‍ഡേറ്റ് ഏര്‍പ്പെടുത്തിയ സൈറ്റുകള്‍: 

.Devon General Hospital
.Fort Saskatchewan Community Hospital
.Northeast Community Health Centre (14007 50 St. in Edmonton)
.Leduc Community Hospital
.Strathcona Community Hospital (in Sherwood Park)
.Westview Health Centre (in Stony Plain)