രാജ്യത്തെ വിദേശ ഇടപെടല്‍ തടയാന്‍ ഫെഡറല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കനേഡിയന്‍ എംപിമാര്‍ 

By: 600002 On: Oct 25, 2023, 10:29 AM

 

 


കാനഡയിലെ വിദേശ ഇടപെടലുകളെ പ്രതിരോധിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംപിമാര്‍. ഫോറിന്‍ ഏജന്റ് രജിസ്ട്രി സ്ഥാപിക്കുന്നതുള്‍പ്പെടെ വിദേശ ഇടപെടലുകള്‍ പ്രതിരോധിക്കാന്‍ രണ്ട് ഡസനോളം ശുപാര്‍ശകളില്‍ നടപടിയെടുക്കണമെന്ന് ഹൗസ് എത്തിക്‌സ് കമ്മിറ്റി അംഗങ്ങള്‍ ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. കാനഡയുടെ ജനാധിപത്യത്തെ വിദേശ ഭീഷണികളില്‍ നിന്ന് കരകയറ്റാനുള്ള നടപടികള്‍ പബ്ലിക് എന്‍ക്വയറി തുടങ്ങുന്നതിന് മുമ്പ് സ്വീകരിക്കണമെന്ന് ഹൗസ് ഓഫ് കോമണ്‍സിന്റെ കോ-ചെയര്‍മാരായ ഇന്‍ഫര്‍മേഷന്‍, പ്രൈവസി ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ബ്ലോക്ക് ക്യൂബെക്കോയിസ് എംപി റെനെ വില്ലെമുറെ, ലിബറല്‍ എംപി മോണ ഫോര്‍ട്ടിയര്‍ എന്നിവര്‍ പറഞ്ഞു. 

വിദേശ ഇടപെടലുകളെക്കുറിച്ചുള്ള മാസങ്ങള്‍ നീണ്ട പഠനത്തിന് ശേഷം 82 പേജുള്ള റിപ്പോര്‍ട്ട് എത്തിക്‌സ് കമ്മിറ്റി പുറത്തിറക്കി. 22 ഓളം ശുപാര്‍ശകളാണ് ഇതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.