ആല്‍ബെര്‍ട്ടയിലെ കമ്മ്യൂണിറ്റി റിസര്‍വോയറുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ കോക്രെയ്‌നില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റിയില്‍ ജല നിയന്ത്രണം ദിവസങ്ങളോളം നിലനില്‍ക്കുമെന്ന് സിറ്റി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 21 ന് ഉണ്ടായ മലിനജല ചോര്‍ച്ചയെ തുടര്‍ന്ന് ശുദ്ധജലവിതരണത്തെ സാരമായി ബാധിച്ചതോടെയാണ് കോക്രെയ്‌നില്‍ ജലസംരക്ഷണ നിയമങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയത്. ഇതിന് പിന്നാലെയാണ് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
കോക്രെയ്‌നിലെ താമസക്കാരും സ്ഥാപനങ്ങളും നിര്‍ബന്ധമായും ജല സംരക്ഷണം പാലിക്കണമെന്ന് സിറ്റി അധികൃതര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ചില താമസക്കാര്‍ക്കുള്ള ശുദ്ധജലവിതരണം തടസ്സപ്പെട്ടേക്കുമെന്ന് കോക്രെയ്ന്‍ എമര്‍ജന്‍സി കോര്‍ഡിനേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഷോണ്‍ പോളി പറഞ്ഞു. ജല ഉപഭോഗം നിലവിലെ അവസ്ഥയില്‍ തുടരുകയാണെങ്കില്‍ ചില കമ്മ്യൂണിറ്റികള്‍ ഉടന്‍ തന്നെ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.