രാജ്യം മഹിഷാസുരനെതിരായ ദുർഗ്ഗാദേവിയുടെ വിജയാഘോഷമായ വിജയദശമിയും രാവണനെതിരായ ശ്രീരാമൻ്റെ വിജയം അനുസ്മരിച്ച് ദസ്സറയും ആഘോഷിച്ചു. നിഷേധാത്മകത ഉപേക്ഷിച്ച് ഐക്യവും സ്നേഹവും സ്വീകരിക്കാനുള്ള ഓർമ്മപ്പെടുത്തലാണ് രണ്ട് ആഘോഷങ്ങളും. ധർമ്മം, സത്യം, ജ്ഞാനം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പ്രസിഡന്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ ,പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു. രാവണൻ്റെ കോലം കത്തിക്കുന്നത് പോലുള്ള പരമ്പരാഗത ആചാരങ്ങൾ ഉൾപ്പെടെയാണ് വിവിധ പ്രദേശങ്ങളിൽ ചടങ്ങ് കൊണ്ടാടിയത്. ദുർഗ്ഗാ പൂജ വിഗ്രഹ നിമജ്ജനത്തോടെയാണ് പശ്ചിമ ബംഗാളിൽ ചടങ്ങുകൾ അവസാനിച്ചത്. അതേസമയം, അറിവിൻ്റെ ആരംഭം ആഘോഷിക്കുന്ന 'വിദ്യാരംഭത്തോടെയാണ് കേരളത്തിൽ ആഘോഷങ്ങൾ നടന്നത്. പരിസ്ഥിതി സൗഹൃദ പടക്കങ്ങൾ നിറച്ച 171 അടി നീളമുള്ള രാവണ പ്രതിമ കത്തിച്ചുകൊണ്ട് ഹരിയാനയിൽ ഗംഭീരമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. നീതിയുടെ വിജയത്തെ സൂചിപ്പിക്കുന്ന സദ്‌ഗുണമുള്ള ജീവിതം നയിക്കാൻ ആളുകളെ പ്രചോദിപ്പിക്കുന്നതാണ് ഈ ഉത്സവം.