കാനഡ-ഇന്ത്യ ബന്ധം വഷളാക്കിയത് ജസ്റ്റിന്‍ ട്രൂഡോയെന്ന് പിയറി പോയ്‌ലിവ്‌റെ

By: 600002 On: Oct 24, 2023, 11:37 AM

 

 

ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നയതന്ത്രപരമായി ശാന്തത പാലിക്കുന്നുവെന്ന് കുറ്റപ്പെടുത്തി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പോയ്‌ലിവ്‌റെ. ഇന്ത്യന്‍ സര്‍ക്കാരുമായി ഫെഡറല്‍ സര്‍ക്കാരിന് 'പ്രൊഫഷണല്‍ ബന്ധം' ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുന്നതും പരസ്പരം ഉത്തരവാദിത്തം കാണിക്കുന്നതും നല്ലതാണ്, എന്നാല്‍ കനേഡിയന്‍ സര്‍ക്കാരിന് ഇന്ത്യന്‍ സര്‍ക്കാരുമായി ഒരു പ്രൊഫഷണല്‍ ബന്ധം ഉണ്ടായിരിക്കുന്നത് നല്ലതാണെന്ന് പോയ്‌ലിവ്‌റെ വ്യക്തമാക്കി. പൊതുപരിപാടികളില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരോട് കാണിക്കുന്ന അവഗണനയ്ക്കും ട്രൂഡോയെ അദ്ദേഹം കുറ്റപ്പെടുത്തി. 

അതേസമയം, ഫെഡറല്‍ ലിബറലുകളോടാണ് തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമെന്നും കാനഡ എന്ന രാജ്യത്തോട് മുഴുവനില്ലെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ പറയുന്നു.