ആല്‍ബെര്‍ട്ടയില്‍ ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ജീവിതച്ചെലവും പണപ്പെരുപ്പവുമെന്ന് സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Oct 24, 2023, 9:34 AM

 


ഉയരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവുമാണ് ആല്‍ബെര്‍ട്ടയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളെന്ന് ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വേ റിപ്പോര്‍ട്ട്. സര്‍വേയില്‍ പ്രതികരിച്ചവരില്‍ 69 ശതമാനത്തിന്റെയും ആശങ്ക ജീവിതച്ചെലവും ഭക്ഷ്യവിലക്കയറ്റവുമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ പരിപാലനത്തിനുള്ള ആശങ്കകളാണ് 38 ശതമാനം പേര്‍ പങ്കുവെച്ചത്. വീടുകളുടെ വില ഉയരുന്നതില്‍ ആശങ്കയുണ്ടെന്ന് 27 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പരിസ്ഥിതി/കാലാവസ്ഥാ വ്യതിയാനം(11 ശതമാനം),നികുതികള്‍(18 സതമാനം) എന്നിവയാണ് ആല്‍ബെര്‍ട്ടയില്‍ ജനങ്ങള്‍ നേരിടുന്ന മറ്റ് പ്രധാന ആശങ്കകളെന്നും സര്‍വേ കണ്ടെത്തി. 

ഉയര്‍ന്ന ജീവിതച്ചെലവും പണപ്പെരുപ്പവും സംബന്ധിച്ച് ഏറ്റവും ആശങ്കയുള്ള പ്രവിശ്യകളില്‍ സസ്‌ക്കാച്ചെവന്‍(73 ശതമാനം), മാനിറ്റോബ (74 ശതമാനം) എന്നിവയ്ക്ക് പിന്നിലാണ് ആല്‍ബെര്‍ട്ടയെന്നും സര്‍വേയില്‍ കണ്ടെത്തി.