കാനഡയില്‍ പ്രതിമാസ മോര്‍ട്ട്‌ഗേജ് പേയ്‌മെന്റ് അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. 15 ശതമാനം ഭവന വായ്പ എടുത്തയാളുകള്‍ വായ്പ പുതുക്കേണ്ട സമയം അടുത്തതോടെ ഉയര്‍ന്ന പേയ്‌മെന്റുകളെക്കുറിച്ചുള്ള ആശങ്കയിലാണെന്ന് ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വേ കണ്ടെത്തി. ഇത് മാര്‍ച്ചില്‍ എട്ട് ശതമാനവും ജൂണില്‍ 11 ശതമാനവും ആയിരുന്നു.
ബുധനാഴ്ച അടുത്ത പലിശനിരക്ക് പ്രഖ്യാപിക്കാനിരിക്കെ 79 ശതമാനം കനേഡിയന്‍ പൗരന്മാരും ഭവന വായ്പ അടയ്ക്കുന്നതില്‍ ആശങ്കാകുലരാണെന്നും സര്‍വേ സൂചിപ്പിക്കുന്നു. ബാങ്ക് ഓഫ് കാനഡ അതിന്റെ പ്രധാന പലിശ നിരക്ക് അഞ്ച് ശതമാനമായി നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന പേയ്‌മെന്റുകള്‍ നേരിടേണ്ടി വരുമെന്ന് ജനങ്ങല്‍ ആശങ്കയിലാണ്.