സിപിപി വിടാന്‍ ആല്‍ബെര്‍ട്ടയ്ക്ക് അനുവാദം;'വണ്‍ വേ ടിക്കറ്റ്' ആയിരിക്കുമെന്ന് എംപ്ലോയ്‌മെന്റ് മിനിസ്റ്റര്‍ 

By: 600002 On: Oct 23, 2023, 10:31 AM

 


കാനഡ പെന്‍ഷന്‍ പ്ലാനില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആല്‍ബെര്‍ട്ടയെ നിയമപരമായി അനുവദിച്ചിട്ടുണ്ടെങ്കിലും അങ്ങനെ ചെയ്യുന്നത് 'വണ്‍ വേ ടിക്കറ്റ്' എന്ന രീതിയിലായിരിക്കുമെന്ന് എംപ്ലോയ്‌മെന്റ് മിനിസ്റ്റര്‍ റാണ്ടി ബോയ്‌സോണോള്‍ട്ട്. 2020 മുതല്‍ സിപിപി വിട്ട് സ്വന്തം പെന്‍ഷന്‍ പദ്ധതി രൂപീകരിക്കാനുള്ള ആശയത്തെക്കുറിച്ച് ആല്‍ബെര്‍ട്ട ആലോചിക്കുന്നുണ്ട്. സിപിപിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ആല്‍ബെര്‍ട്ട റഫറണ്ടം തീരുമാനിച്ചാല്‍ അവര്‍ക്ക് അത് ചെയ്യാന്‍ കഴിയും. എന്നാല്‍ പിന്നീട് തിരിച്ചുവരണമെന്ന് വിചാരിച്ചാല്‍ നടക്കില്ല, ഒരു വണ്‍ വേ ടിക്കറ്റ് പോലെയായിരിക്കും അതെന്ന് ആല്‍ബെര്‍ട്ട എംപി കൂടിയായ ബോയ്‌സൊണാള്‍ട്ട് പറഞ്ഞു. നിയമനിര്‍മാണത്തില്‍ വ്യക്തമാണത്. ആല്‍ബെര്‍ട്ടയുടെ പിന്‍വാങ്ങല്‍ അസ്ഥിരമാക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.