കാനഡയിലെ 50 ശതമാനം പേര്‍ക്കും ഹൃദ്രോഗവും ഹൃദയാഘാതവും ബാധിച്ചിട്ടുണ്ടെങ്കിലും ഇവ തമ്മിലുള്ള വ്യത്യാസമെന്താണെന്ന് അറിയില്ലെന്ന് ഹാര്‍ട്ട് ആന്‍ഡ് സ്‌ട്രോക്ക് ഫൗണ്ടേഷന്‍. കനേഡിയന്‍ പൗരന്മാരില്‍ മൂന്നിലൊന്ന് പേര്‍ക്കും ഇത് മനസ്സിലാകുന്നില്ലെന്നും ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്നത് അവര്‍ക്കറിയില്ലെന്നും ഹാര്‍ട്ട് ആന്‍ഡ് സ്‌ട്രോക്ക് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. പരിശീലനം ലഭിച്ച ആരോഗ്യപരിചരണ വിദഗ്ധനല്ലെങ്കില്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണെന്ന് കനേഡിയന്‍ പൗരന്മാരില്‍ മൂന്നിലൊന്ന് പേരും കരുതുന്നുവെന്ന് ഹാര്‍ട്ട് ആന്‍ഡ് സ്‌ട്രോക്ക് വക്താവും ഡയറക്ടറുമായ ലെസ്‌ലി ജെയിംസ് പറഞ്ഞു. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. എല്ലാവരും അത് അറിഞ്ഞിരിക്കണം. ഇത് വളരെ പ്രധാനമാണ്. കാരണം ഏത് പ്രായത്തിലും സ്‌ട്രോക്ക് ആര്‍ക്കും സംഭവിക്കാമെന്ന് അദ്ദേഹം പറയുന്നു.
ഹൃദയ സ്തംഭനം, ഹൃദയാഘാതം എന്നീ പദങ്ങള്‍ പരസ്പരം മാറിമാറി ഉപയോഗിക്കാമെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കിലും ഇവ രണ്ടും വ്യത്യസ്ത ആരോഗ്യാവസ്ഥകളാണ്. ഹൃദയമിടിപ്പ് പെട്ടെന്നും അപ്രതീക്ഷിതമായും നിര്‍ത്തുന്നതാണ് ഹൃദയസ്തഭനം. അതേസമയം, ഹൃദയത്തിലേക്കുള്ള രക്തയോട്ടം മന്ദഗതിയിലാകുകയോ തടസ്സപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണ് ഹൃദയാഘാതം. സര്‍വേ അനുസരിച്ച്, ഈ രണ്ട് രോഗാവസ്ഥകളുടെയും വ്യത്യാസം മൂന്നില്‍ ഒരാള്‍ക്ക് തിരിച്ചറിയില്ല. വേണ്ടത്ര അവബോധവും ലഭിച്ചിട്ടില്ല. അതുകൊണ്ട് ആലുകളില്‍ ഈ രണ്ട് രോഗാവസ്ഥകളെയും കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ജെയിംസ് പറഞ്ഞു.