പശ്ചിമേഷ്യയിലെ യുദ്ധത്തിനെതിരെ ഫ്രാൻസിസ് മാർപ്പാപ്പ

By: 600021 On: Oct 23, 2023, 7:15 AM

അശാന്തമായി തുടരുന്ന പശ്ചിമേഷ്യയിൽ ഉടൻ ആക്രമണം നിർത്തണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും ഫ്രാൻസിസ് മാർപ്പാപ്പ. പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ചർച്ചയിലാണ് മാർപ്പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനെക്കുറിച്ചും മാർപ്പാപ്പ ചർച്ച ചെയ്തു.യുദ്ധം എല്ലായ്പ്പോഴും നഷ്ടങ്ങൾ മാത്രമേ സമ്മാനിക്കൂ എന്നും സഹോദരന്മാരെ നിർത്തൂ, എന്നും റോമിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന പരമ്പരാഗത ആഞ്ചലസ് പ്രാർത്ഥനയ്ക്ക് ശേഷം മാർപ്പാപ്പ ആഹ്വനം ചെയ്തു. ഗാസ മുനമ്പ് ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ 1700ലധികം കുട്ടികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. അതേസമയം യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ വിവിധ ചർച്ചകൾക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോൺ, ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ,തുടങ്ങി ഉന്നത ലോകനേതാക്കൾ ഇസ്രയേലിലേക്ക് പുറപ്പെട്ടു.