സിയാച്ചിൻ ഡ്യൂട്ടി സേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഓപറേറ്റർ അഗ്നിവീർ ഗവാട്ടെ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് കരസേന. ഇൻഷുറൻസായി 48 ലക്ഷം രൂപ, മറ്റ് ആനുകൂല്യങ്ങൾക്കായ് 44 ലക്ഷം രൂപ, അഗ്നിവീറുകളുടെ സേവാ നിധി വിഹിതവും സമാനമായ തുകയുടെ സര്‍ക്കാര്‍ വിഹിതവും അതിൻ്റെ പലിശയും, അവശേഷിക്കുന്ന സേവന കാലയളവിലേക്കുള്ള മുഴുവന്‍ ശമ്പളം, ആംഡ് ഫോഴ്സസ് ബാറ്റില്‍ കാഷ്വാല്‍റ്റി ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ, ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷൻ്റെ 30,000 രൂപ അടിയന്തിര ധനസഹായം എന്നിവ ഉൾപ്പെടുന്നതാണ് ഒരുകോടി രൂപ. സിയാച്ചിനിൽ വീരമൃത്യവരിച്ച അഗ്നിവീർ അക്ഷയ് ലക്ഷ്മണിന് സഹായം ലഭിക്കാതാനിതെ തുടർന്ന് രാഹുൽ ഗാന്ധിയുൾപ്പെടുള്ള നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് കരസേന ഉദ്യോഗസ്ഥർ സഹായവുമായി രംഗത്തെത്തിയത്. അഗ്നിവീർ അക്ഷയ് ലക്ഷ്മണന് ഇന്ത്യൻ സൈന്യം ഞായറാഴ്ച ആദരാഞ്ജലി അർപ്പിച്ചിരുന്നു.