പെൺകുഞ്ഞുങ്ങൾക്കെതിരായ അതിക്രമം; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാനൊരുങ്ങി പൊലീസ്

By: 600021 On: Oct 23, 2023, 7:11 AM

പെൺകുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്ന എറണാകുളം റൂറല്‍ മേഖലകളില്‍ മുൻകരുതലുകളുമായി പൊലീസ് രംഗത്ത്. ഇതോടനുബന്ധിച്ച് പ്രദേശത്തെ അതിഥി തൊഴിലാളികൾക്ക് പെരുമ്പാവൂരില്‍ ബോധവത്കരണ ക്യാമ്പ് നടത്തും. ക്യാംപിൻ്റെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് വൈദ്യപരിശോധനയും ഏർപ്പെടുത്തും. പെൺകുഞ്ഞുങ്ങള്‍ക്കെതിരെ നാല് അതിക്രമങ്ങളാണ് ഏറ്റവും ഒടുവിൽ റൂറൽ പൊലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്തത്. നാല് കേസിലും പ്രതികൾ അതിഥി തൊഴിലാളികളായിരുന്നു.ഈ സാഹചര്യത്തിലാണ് നിയമത്തെക്കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും അതിഥി തൊഴിലാളികൾക്ക് ബോധവത്കരണം നല്‍കാൻ പൊലീസ് തീരുമാനിച്ചത്.