തുലാവർഷവും തേജ് പ്രഭാവവും; സംസ്ഥാനത്ത് 8 ജില്ലകളിൽ മഞ്ഞ ജാഗ്രത

By: 600021 On: Oct 23, 2023, 7:09 AM

തുലാവർഷാരംഭവും അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിൻ്റെ പ്രഭാവവും കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിന് മുകളിൽ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നും ഒക്ടോബർ 25 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് ആലപ്പുഴ,കൊല്ലം,പത്തനംതിട്ട,കോട്ടയം, എറണാകുളം,ഇടുക്കി,പാലക്കാട് , തൃശ്ശൂർ എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.