ആറാമത്തെ ഓപ്പറേഷൻ അജയ് വിമാനം ന്യൂഡൽഹിയിൽ എത്തി; പലസ്തീന് മാനുഷിക സഹായം കൈമാറി ഇന്ത്യ

By: 600021 On: Oct 23, 2023, 5:35 AM

ആറാമത്തെ ഓപ്പറേഷൻ അജയ് വിമാനം ഇന്നലെ രാത്രി ന്യൂഡൽഹിയിൽ എത്തി . രണ്ട് നേപ്പാൾ പൗരന്മാരടക്കം 143 യാത്രക്കാർ വിമാനത്തിൽ എത്തിയതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കേന്ദ്ര സഹമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്‌തെ വിമാനത്താവളത്തിൽ അവരെ സ്വീകരിച്ചു. അതിനിടെ, ഗാസ മുനമ്പിലെ സംഘർഷത്തിൽ തകർന്ന ഫലസ്തീനികൾക്കായി ഇന്ത്യ മാനുഷിക സഹായം അയച്ചു. ഇന്ത്യൻ അംബാസഡർ അജിത് വി ഗുപ്‌തെ ഈജിപ്തിനും ഗാസയ്‌ക്കുമിടയിലുള്ള റഫാ അതിർത്തി വഴി പാലസ്തീനിലേക്ക് കൈമാറ്റം ചെയ്യുന്നതിനായി റെഡ് ക്രസന്റിന് ദുരിതാശ്വാസ സാമഗ്രികൾ കൈമാറി. അത്യാവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകൾ ഉൾപ്പെടെ ആവശ്യ വസ്തുക്കളാണ് കൈമാറിയത്.