ദുർഗാ പൂജ വേളയിൽ രാജ്യത്തെ ജനങ്ങളെ അഭിവാദ്യം ചെയത്‌ രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ

By: 600021 On: Oct 23, 2023, 5:31 AM

രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ഞായറാഴ്ച ദുർഗാപൂജയോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് ആശംസകൾ നേർന്നു. ദുർഗാപൂജയുടെ ഉത്സവം അസത്യത്തിന്മേലുള്ള സത്യത്തിൻ്റെയും അനീതിക്ക് മേൽ നീതിയുടെയും വിജയത്തെ പ്രതീകപ്പെടുത്തുന്നുവെന്ന് രാഷ്‌ട്രപതി മുർമു പറഞ്ഞു. സ്ത്രീ ശക്തിയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരാൻ ഈ ഉത്സവം പ്രചോദിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാവർക്കും നല്ല ആരോഗ്യവും സന്തോഷകരമായ ജീവിതവും നൽകി ദുർഗ്ഗ മാതാവ് അനുഗ്രഹിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ദുർഗാപൂജയുടെ ശുഭകരമായ ഉത്സവത്തിൽ ആശംസകൾ അറിയിച്ചു. ദുർഗ മാതാവിൻ്റെ അജയ്യമായ ചൈതന്യത്തെക്കുറിച്ചും തിന്മയുടെ മേൽ നന്മയുടെ ശാശ്വത വിജയത്തെക്കുറിച്ചും ഈ ഉത്സവം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് ശ്രീ ധൻഖർ പറഞ്ഞു. എല്ലാവർക്കും നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും നൽകി ദുർഗ്ഗ മാതാവ് അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.