ഡാലസ് കേരള അസോസിയേഷൻ പിക്നിക്ക് ഒക്ടോബർ 28നു

By: 600084 On: Oct 21, 2023, 5:17 PM

ഗാർലാൻഡ് (ഡാളസ് ): ഡാലസ് കേരള അസോസിയേഷൻ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള വാർഷിക പിക്നിക് ഈവർഷം ഒക്ടോബർ   28 ശനിയാഴ്ച രാവിലെ 10 മുതൽ ഗാർലൻഡ് ബ്രോഡ്‌വേയിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻറർ വെച്ച് നടത്തപ്പെടുന്നു.

പിക്നിക് നോടനുബന്ധിച്ച് മുതിർന്നവർക്കും, കുട്ടികൾക്കും ടഗ്ഗ് ഓഫ് വാർ, എഗ്ഗ് ത്രോ, കാൻഡി പിക്കിങ്, മ്യൂസിക്കൽ ചെയർ, ഷോട്ട് പുട് എന്നീ കായീക മത്സരങ്ങളും ഉണ്ടായിരിക്കും. പിക്നിക്കിൽ പങ്കെടുക്കുന്നവർക്  ബാർബിക്യൂ, ഹോട് ഡോഗ്, സംഭാരം, ചിപ്സ് തുട്ങ്ങിയ രുചികരമായ വിഭവങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

എല്ലാവരെയും പിക്നിക്കിൽ പങ്കെടുക്കുവാൻ സംഘാടകർ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്;

പിക്നിക് ഡയറക്ടർ യോഹന്നാൻ 214 435 0125

ജിജി സ്കറിയ 469 494 1035 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്