എച്ച്എസ്ബിസി കാനഡയെ റോയല്‍ ബാങ്ക് ഓഫ് കാനഡ എറ്റെടുക്കുന്നത് തടയാന്‍ ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയ്‌ലിവ്‌റെ. 13.5 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കലിനാണ് നീക്കം നടത്തുന്നത്. കാനഡയുടെ ബാങ്കിംഗ് മേഖല ഓവര്‍ കോണ്‍സെന്‍ട്രേറ്റഡ് ആണെന്നും മോര്‍ട്ട്‌ഗേജ് നിരക്ക് പോലുള്ള മേഖലകളിലെ മത്സരം മെച്ചപ്പെടുത്തുന്നതിന് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ഇടപെടണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു.
അതേസമയം, ഏറ്റെടുക്കല്‍ എച്ച്എസ്ബിസി കാനഡയുടെ ക്ലയ്ന്റുകളുടെ താല്‍പ്പര്യമാണെന്നും കോംപറ്റീഷന്‍ ബ്യൂറോയുടെ അവലോകനം കരാറുമായി ബന്ധപ്പെട്ട കോംപറ്റീഷന്‍ ആക്ട് ആശങ്കകള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും ആര്‍ബിസി വക്താവ് ആന്‍ഡ്രൂ മഗ്രാത്ത് പ്രസ്താവനയില്‍ പറഞ്ഞു.