തീവ്രവാദ ബന്ധം: കാല്‍ഗറിയില്‍ 15കാരന്‍ അറസ്റ്റില്‍ 

By: 600002 On: Oct 21, 2023, 11:38 AM

 

 

തീവ്രവാദ ബന്ധം ആരോപിച്ച് കാല്‍ഗറിയില്‍ 15 വയസ്സുകാരന്‍ അറസ്റ്റിലായതായി ആര്‍സിഎംപി. നാഷണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി തീവ്രവാദവുമായി ബന്ധപ്പെട്ട് കാല്‍ഗറിയില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് 15കാരനെന്ന് ആര്‍സിഎംപി പ്രസ്താവനയില്‍ പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കിയതിനും തീവ്രവാദ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിനും പിടിയിലായ സക്കറിയ റിദ ഹുസൈനു(20)മായി 15 വയസ്സുള്ള കൗമാരക്കാരന് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. യൂത്ത് ക്രിമിനല്‍ ജസ്റ്റിസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം പ്രതിയുടെ പേരും മറ്റ് വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.