പലസ്തീന്‍ അനുകൂല സോഷ്യല്‍ മീഡിയ പോസ്റ്റ്: ഒന്റാരിയോയില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു 

By: 600002 On: Oct 21, 2023, 10:39 AM

 

 

പലസ്തീന്‍ അനുകൂല കാഴ്ചപ്പാടുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് ഒന്റാരിയോയില്‍ ഡോക്ടറെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ഓണ്‍ലൈനില്‍ അഡ്രസ് ഷെയര്‍ ചെയ്യുകയും ചെയ്തു. ടൊറന്റോയിലെ മക്കെന്‍സി റിച്ച്മണ്ട് ഹില്‍ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റായ ഡോ. ബെന്‍ തോംസണ്‍ ആണ് എക്‌സില്‍ പലസ്തീന് അനുകൂലമായ അഭിപ്രായങ്ങളും വിവരങ്ങളും പ്രസ്താവനകളും പങ്കുവെച്ചത്. 

ഇതേതുടര്‍ന്ന് ഒക്ടോബര്‍ 12 ന് മക്കെന്‍സി ഹെല്‍ത്ത് ഫെയ്‌സ്ബുക്ക്, എക്‌സ് അക്കൗണ്ടുകളില്‍ ഡോക്ടറുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി. ചില ഫിസിഷ്യന്മാരുടെ സോഷ്യല്‍മീഡിയയിലുള്ള അഭിപ്രായങ്ങള്‍ ഒരു സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ കാഴ്ചപ്പാടുകളല്ലെന്ന് ആശുപത്രി പ്രതികരിച്ചു. 

സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിന് പിന്നാലെ തോംസന് ആശുപത്രിയില്‍ നിന്നു തന്നെ ഭീഷണികളുയര്‍ന്നു. കൂടാതെ ഡോക്ടര്‍ക്കെതിരെ പരാതികളുമായി നിരവധി പേര്‍ രംഗത്തെത്തി. ഈ സാഹചര്യത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായതെന്ന് മക്കെന്‍സി ഹെല്‍ത്ത് വിശദീകരിച്ചു.