കാല്‍ഗറിയില്‍ ഞായറാഴ്ച രാത്രി മുതല്‍ തിങ്കള്‍ വരെ തണുപ്പ് അനുഭവപ്പെടും 

By: 600002 On: Oct 21, 2023, 9:49 AM

 


ഈ വാരാന്ത്യത്തില്‍ കാല്‍ഗറിയില്‍ നേരിയ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ശനിയാഴ്ച താപനില വെള്ളിയാഴ്ചയ്ക്ക് സമാനമായിരിക്കും. ഉയര്‍ന്ന താപനില 11 ഡിഗ്രി സെല്‍ഷ്യസ് വരെ പ്രതീക്ഷിക്കാം. ഞായറാഴ്ച ഉയര്‍ന്ന താപനില എട്ട് ഡിഗ്രി സെല്‍ഷ്യസാണ് പ്രതീക്ഷിക്കുന്നത്. ആകാശം മേഘാവൃതമായിരിക്കും. ഞായറാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച വരെ താപനില നന്നായി കുറയുകയും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെയും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.