ഉഷ്ണമേഖലാ കൊടുങ്കാറ്റായ ടാമി ആഞ്ഞടിക്കുന്നതിനാല്‍ ചില കരിബീയന്‍ ദ്വീപുകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ മുന്നറിയിപ്പ് നല്‍കി. സെയിന്റ്-ബാര്‍ത്തലെമി, സെന്റ് മാര്‍ട്ടിന്‍, സിന്റ് മാര്‍ട്ടന്‍, ആന്‍ഗ്വില, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, ആന്റിഗ്വ ആന്‍ഡ് ബാര്‍മുഡ, മോണ്ട്‌സെറാത്ത്, ഗ്വാഡലൂപ്പ് എന്നിവടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ലെസ്സര്‍ ആന്റിലീസ് എന്ന ദ്വീപ് സമൂഹത്തിലേക്ക് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം കനത്ത മഴയും പ്രതീക്ഷിക്കുന്നു.