75-ാമത് ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിൽ പങ്കെടുത്ത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൻ്റെ പ്രസിദ്ധീകരണ വിഭാഗം

By: 600021 On: Oct 21, 2023, 2:25 AM

ഇന്ത്യൻ നാഷണൽ സ്റ്റാൻഡിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന 75-ാമത് ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിൽ പങ്കെടുത്ത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗം. ഒക്‌ടോബർ 18-ന് ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുലേറ്റ് കൊമേഴ്‌സ്, പബ്ലിക്കേഷൻസ് ഡിവിഷൻ സ്റ്റാളും ഇന്ത്യ നാഷണൽ സ്റ്റാൻഡും ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 18 ന് ആരംഭിച്ച ലോകത്തിലെ ഏറ്റവും പ്രശസ്തമായ പുസ്തകമേളകളിലൊന്നായ ഫ്രാങ്ക്ഫർട്ടർ ബുക്മെസ്സെ, ഒക്ടോബർ 22 വരെ നടക്കും. കലയും സംസ്‌കാരവും, ചരിത്രവും, സിനിമയും, വ്യക്തിത്വങ്ങളും ജീവചരിത്രങ്ങളും, നാടും ജനതയും, ഗാന്ധിയൻ സാഹിത്യവും ബാലസാഹിത്യവും തുടങ്ങി വിപുലമായ വിഷയങ്ങളിലുള്ള പുസ്‌തകങ്ങളുടെ സമ്പന്നമായ ശേഖരം മേളയിൽ എത്തിച്ചതായി പ്രസിദ്ധീകരണ വിഭാഗം അറിയിച്ചു. ഓഫർ ചെയ്യുന്ന പുസ്തകങ്ങൾ സന്ദർശകരുടേയും പുസ്തകപ്രേമികളുടേയും മനസ്സ് കീഴടക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പബ്ലിക്കേഷൻസ് ഡിവിഷൻ പ്രത്യേകമായി പ്രസിദ്ധീകരിച്ച രാഷ്ട്രപതി ഭവനെയും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളെയും കുറിച്ചുള്ള പ്രീമിയം പുസ്തകങ്ങളും ഡിവിഷൻ അവതരിപ്പിക്കുന്നുണ്ട്. പുസ്തകങ്ങൾ കൂടാതെ, സന്ദർശകർക്ക് ഡിവിഷൻ്റെ ജനപ്രിയവും വ്യാപകമായി പ്രചരിക്കുന്നതുമായ ജേണലുകളായ യോജന, കുരുക്ഷേത്ര, ആജ്കൽ, ബാൽ ഭാരതി എന്നിവയും സ്റ്റാളിൽ കാണാം.