ഇന്ത്യ-പാക് അതിർത്തിയിലുള്ള അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റിൽ ദേശീയ ത്രിവർണ്ണ പതാക സ്ഥാപിച്ചു.

By: 600021 On: Oct 21, 2023, 2:23 AM

പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ ഇന്ത്യ-പാക് അതിർത്തിയിലുള്ള അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റിൽ സ്ഥാപിച്ച ദേശീയ ത്രിവർണ്ണ പതാക ഉയർത്തുന്ന രാജ്യത്തെ ഏറ്റവും ഉയരമുള്ള തൂൺ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാഷ്ട്രത്തിന് സമർപ്പിച്ചു. 418 അടിയാണ് തൂണിൻ്റെ ഉയരം. 360 അടിയിൽ നിന്നാണ് തൂണിൻ്റെ ഉയരം 418 അടിയായി ഉയർത്തിയത്. അതിർത്തിക്കപ്പുറത്തുള്ള പാകിസ്ഥാൻ പതാകയേക്കാൾ 18 അടി ഉയരത്തിലാണ് പുതിയ കൊടിമരം. 120 അടി നീളവും 80 അടി വീതിയുമുള്ള ഈ ത്രിവർണ പതാകയുടെ ആകെ ഭാരം 90 കിലോയാണ്. ഏകദേശം മൂന്നര കോടി രൂപ ചെലവിട്ടാണ് പതാക ഒരുക്കിയിരിക്കുന്നത്. അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റിലെ പ്രതിദിന റിട്രീറ്റ് ചടങ്ങ് കാണാൻ രാജ്യത്തിൻ്റെ വിവിധയിടങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് വരുന്നത്. വിനോദസഞ്ചാരികളിൽ ദേശസ്‌നേഹബോധം ശക്തിപ്പെടുത്തുന്നതിന് ഈ ദേശീയ ത്രിവർണ്ണ പതാക സഹായകമാകും. മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.