സിംഗപ്പൂരിലെ വ്യാപാര വ്യവസായ മന്ത്രി ഗാൻ കിം യോങ്ങുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കർ

By: 600021 On: Oct 21, 2023, 2:22 AM

വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ ഇന്നലെ സിംഗപ്പൂർ വാണിജ്യ വ്യവസായ മന്ത്രി ഗാൻ കിം യോങ്ങുമായി കൂടിക്കാഴ്ച നടത്തി. ദീർഘകാല പ്രത്യാഘാതങ്ങളുള്ള സഹകരണത്തിൻ്റെ പുതിയ ഡൊമെയ്‌നുകളെ കേന്ദ്രീകരിച്ച് ചർച്ചകൾ നടത്തിയതായി ഡോ ജയശങ്കർ അറിയിച്ചു. ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല റൗണ്ട് ടേബിൾ ഐഎസ്എംആർ യോഗത്തിൽ ഈ ആശയങ്ങൾ വികസിപ്പിക്കാൻ ഇരു രാജ്യങ്ങളും ഉറ്റുനോക്കുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.