രാജ്യത്തെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം പ്രധാനമന്ത്രി നരേന്ദ്രമോദി സാഹിബാബാദിൽ ഉദ്ഘാടനം ചെയ്തു

By: 600021 On: Oct 20, 2023, 8:04 PM

രാജ്യത്തെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഉത്തർപ്രദേശിലെ സാഹിബാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. സാഹിബാബാദിനെ ദുഹായ് ഡിപ്പോയുമായി ബന്ധിപ്പിക്കുന്ന 17 കിലോമീറ്റർ ദൂരത്തിൽ ഗാസിയാബാദ്, ഗുൽദാർ, ദുഹായ് എന്നിവിടങ്ങളിലെ സ്റ്റേഷനുകളുള്ള ആർആർടിഎസ് ഇടനാഴിയുടെ മുൻഗണനാ വിഭാഗമാണ് ഉദ്ഘാടനം ചെയ്തത്. സാഹിബാബാദിനെ ദുഹായ് ഡിപ്പോയുമായി ബന്ധിപ്പിക്കുന്ന RAPIDX ട്രെയിൻ മോദി ഫ്ലാഗ് ഓഫ് ചെയ്തതോടെ രാജ്യത്ത് RRTSന് തുടക്കമായി. നമോ ഭാരത് എന്നറിയപ്പെടുന്ന രാജ്യത്തെ ആദ്യത്തെ RAPIDX ട്രെയിനാണിത്. റീജിയണൽ റാപ്പിഡ് ട്രെയിനിൽ കയറിയ മോദി സഹയാത്രികരുമായി ആശയവിനിമയം നടത്തുകയും ഈ ട്രെയിൻ സർവീസ് അവരുടെ ജീവിതത്തിൽ എങ്ങനെ നല്ല സ്വാധീനം ചെലുത്തും എന്നതുൾപ്പെടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. പൊതുജനങ്ങൾക്കായുള്ള സേവനം നാളെ മുതൽ പ്രവർത്തനക്ഷമമാകും. ബംഗളൂരു മെട്രോയുടെ കിഴക്ക്-പടിഞ്ഞാറ് ഇടനാഴി, ബൈയപ്പനഹള്ളി മുതൽ കൃഷ്ണരാജപുര, കെങ്കേരി മുതൽ ചള്ളഘട്ട വരെയുള്ള രണ്ട് പാതകളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. രാജ്യത്തെ ആദ്യത്തെ അതിവേഗ റെയിൽ സർവീസായ നമോ ഭാരത് ട്രെയിൻ പുതിയ ഇന്ത്യയുടെ പുതിയ യാത്രയെയും പുതിയ പ്രമേയങ്ങളെയും നിർവചിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പുതിയ ട്രെയിനിലെ ഡ്രൈവർ മുതൽ എല്ലാ ജീവനക്കാരും സ്ത്രീകളാണെന്നും ഈ ദശാബ്ദത്തിൻ്റെ അവസാനത്തോടെ അമൃത് ഭാരത്, വന്ദേ ഭാരത്, നമോ ഭാരത് എന്നിവയുടെ സംയോജനം ഇന്ത്യൻ റെയിൽവേയെ ഒരു ആധുനിക സംവിധാനമാക്കി മാറ്റുന്നതിനെ പ്രതിനിധീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.