ആശുപത്രികളിലെ പ്രശ്‌നങ്ങളും പിഴവുകളും എണ്ണിപ്പറഞ്ഞ് കാനഡയിലെ നഴ്‌സുമാര്‍ 

By: 600002 On: Oct 20, 2023, 2:04 PM

 

 

കാനഡയിലെ ആശുപത്രികളില്‍ പിഴവുകളും വീഴ്ചകളും ഏറിവരുന്നതായി കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്. 2022 മാര്‍ച്ച് മുതല്‍ 2023 മാര്‍ച്ച് വരെ 17 ആശുപത്രികളില്‍ ഒരു രോഗിയ്‌ക്കെങ്കിലും പിഴവ് മൂലം മരണമോ മറ്റ് ഗുരുതരാവസ്ഥകളോ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളില്‍ 145,000 പേര്‍ക്ക് അണുബാധ, ന്യുമോണിയ, മരുന്നുകളിലെ പിഴവ് എന്നിവ സംഭവിക്കുന്നു. ചിലര്‍ കിടപ്പുരോഗികളായി വരെ മാറുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ആശുപത്രികളിലെ ഗുരുതര വീഴ്ചകളില്‍ വര്‍ധനവ് കാണുന്നതെന്ന് CIHI യിലെ കേറ്റ് പാര്‍സണ്‍ പറയുന്നു. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ മൂത്രനാളിയിലെ അണുബാധകളില്‍ 20 ശതമാനം വര്‍ധനയും ന്യൂമോണിയ ബാധിക്കുന്നതില്‍ 25 ശതമാനം വര്‍ധനയും ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.