വാടകക്കാര്‍ക്ക് താമസം ഉറപ്പാക്കാന്‍ സഹായിക്കുന്ന സിറ്റി ഓഫ് ടൊറന്റോയുടെ സപ്പോര്‍ട്ട് പ്രോഗ്രാമാണ് ടൊറന്റോ റെന്റ് ബാങ്ക്. 1998 ല്‍ സ്ഥാപിതമായതാണ് റെന്റ് ബാങ്ക്. ഷെല്‍ട്ടറുകള്‍ ഉപയോഗിക്കുന്ന ഭവന രഹിതരായ സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായ സാഹചര്യത്തിലാണ് റെന്റ് ബാങ്ക് അവതരിപ്പിക്കുന്നത്. ഭവന രഹിതര്‍ക്ക് വാടക വീട് തരപ്പെടുത്തുന്നതിന് ചെലവ് കുറഞ്ഞ മാര്‍ഗം കൊണ്ടുവരാന്‍ സിറ്റി അക്കാലത്ത് ആഗ്രഹിച്ചതിന്റെ ഫലമാണ് റെന്റ് ബാങ്കെന്ന് പ്രോഗ്രാം നിയന്ത്രിക്കുന്ന പ്രധാന ഏജന്‍സിയായ നെയ്ബര്‍ഹുഡ് ഇന്‍ഫര്‍മേഷന്‍ പോസ്റ്റ്(NIP) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗ്ലാഡിസ് വോങ് പറയുന്നു.
നഗരത്തിലുടനീളമുള്ള മറ്റ് എട്ട് സോഷ്യല്‍ സര്‍വീസ് ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റെന്റ് ബാങ്ക്, വാടകക്കാര്‍ക്ക് വാടക നല്‍കുന്നതിന് സാമ്പത്തിക സഹായം നല്‍കുകയും ടൊറന്റോയില്‍ താമസിക്കുന്ന താഴ്ന്ന വരുമാനക്കാരായ വാടകക്കാരെ ഉള്‍പ്പെടുത്തുന്നതിനായി വര്‍ഷങ്ങളായി അതിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയും ചെയ്തു.
റെന്റ് ബാങ്കിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ https://www.toronto.ca/community-people/employment-social-support/housing-support/financial-support-for-renters/toronto-rent-bank/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.