കാനഡയില്‍ പെര്‍മനന്റ് റെസിഡന്‍സി ബാക്ക്‌ലോഗുകള്‍ നിലനില്‍ക്കുന്നതായി എജി റിപ്പോര്‍ട്ട് 

By: 600002 On: Oct 20, 2023, 12:02 PM

 

 


പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും പെര്‍മനന്റ് റെസിഡന്‍സി ബാക്ക്‌ലോഗുകള്‍ കുറയ്ക്കുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകളുടെ ക്രമീകരണം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് കാനഡ ഓഡിറ്റര്‍ ജനറല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ന്യൂനപക്ഷങ്ങള്‍ക്കുള്ള തടസ്സങ്ങളും അസമത്വങ്ങളും കുറയ്ക്കുന്നതില്‍ പുരോഗതിയുണ്ടോ എന്ന് ഫെഡറല്‍ സര്‍ക്കാരിന് അറിയില്ലെന്ന് ഓഡിറ്റര്‍ ജനറല്‍ കാരെന്‍ ഹോഗന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ്, ഓള്‍ഡ് ഏജ് സെക്യൂരിറ്റി, കാനഡ പെന്‍ഷന്‍ പ്ലാന്‍ എന്നിവ നവീകരിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

ഹോഗന്റെ ഓഫീസ് എട്ട് പെര്‍മനന്റ് റെസിഡന്‍സി പ്രോഗ്രാമുകള്‍ ഓഡിറ്റ് ചെയ്തു. പാന്‍ഡെമിക് ബാക്ക്‌ലോഗുകള്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്ന മിക്ക ആളുകളും അവരുടെ അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിന് വളരെക്കാലം കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തി.