ഇസ്രയേല്‍-ഹമാസ് യുദ്ധം: ടൊറന്റോയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ വര്‍ധനയുണ്ടായതായി പോലീസ് 

By: 600002 On: Oct 20, 2023, 11:30 AM

 


ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ടൊറന്റോയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചതായി ടൊറന്റോ പോലീസ്. വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പോലീസിന് ലഭിക്കുന്ന കോളുകളുടെ എണ്ണം പ്രതിദിനം ശരാശരി 132 ശതമാനം ഉയര്‍ന്നതായി ടൊറന്റോ പോലീസ് സര്‍വീസസ് ബോര്‍ഡ് മീറ്റിംഗില്‍ പോലീസ് ചീഫ് മൈറോണ്‍ ഡെംകിവ് പറഞ്ഞു. യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഒക്ടോബര്‍ 7 മുതല്‍ ഒക്ടോപബര്‍ 9 വരെ 14 വിദ്വേഷ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 12 എണ്ണം യഹൂദ വിരുദ്ധതയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കൂടാതെ നഗരത്തിലുടനീളം മറ്റ് കുറ്റകൃത്യങ്ങളുടെ നിരക്കിലും വര്‍ധന രേഖപ്പെടുത്തിയതായി ഡെംകിവ് പറഞ്ഞു. ആക്രമണം, വധഭീഷണി, പീഡനം എന്നിവ ഉള്‍പ്പെടെ ചില വിദ്വേഷ കുറ്റകൃത്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.