കനേഡിയന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഡെസ്ജാര്‍ഡിന്‍സ് ഗ്രൂപ്പ് 400 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. മോണ്‍ട്രിയലിലെ ഓഫീസുകളിലും ലെവിസിലെ ഹെഡ് ഓഫീസുകളിലും ജോലി ചെയ്തിരുന്ന വിവിധ മേഖലകളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങള്‍ മൂലമാണ് പിരിച്ചുവിടാനുള്ള തീരുമാനമെടുത്തതെന്നാണ് കമ്പനിയുടെ വിശദീകരണം.