കണ്‍സ്ട്രക്ഷന്‍ തുടങ്ങുന്നു: കാല്‍ഗറി ഡൗണ്‍ടൗണ്‍ എല്‍ആര്‍ടി സ്റ്റേഷന്‍ നവംബറില്‍ അടച്ചിടും 

By: 600002 On: Oct 20, 2023, 10:40 AM

 


നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ കാല്‍ഗറി ഡൗണ്‍ടൗണ്‍ എല്‍ആര്‍ടി സ്റ്റേഷന്‍ നവംബരില്‍ അടച്ചിടുമെന്ന് കാല്‍ഗറി മുനിസിപ്പല്‍ ലാന്‍ഡ് കോര്‍പ്പറേഷന്‍(സിഎംഎല്‍സി)അറിയിച്ചു. 17 അവന്യുവിലെ വിക്ടോറിയ പാര്‍ക്ക്/സ്റ്റേമ്പേഡ് സ്റ്റേഷനാണ് അടുത്തമാസം ഒമ്പത് ദിവസത്തേക്ക് അടച്ചിടുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 24 ന് ആരംഭിച്ച് ഡിസംബര്‍ 4 ന് പൂര്‍ത്തിയാകും. നിലവിലുള്ള ട്രാന്‍സിറ്റ് സിസ്റ്റത്തിലേക്ക് പുതിയ ട്രാക്കുകള്‍ കൂട്ടിച്ചേര്‍ക്കുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക എന്നതാണ് ഒമ്പത് ദിവസത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നത്. 

2022 ഒക്‌റ്റോബറില്‍ പദ്ധതിയിലുടനീളം സര്‍വീസ് നിലനിര്‍ത്തുന്നതിനായി ഒരു താല്‍ക്കാലിക ട്രാക്കും പ്ലാറ്റ്‌ഫോമും സ്ഥാപിച്ചിരുന്നു. ഈ ഘട്ടത്തില്‍, ആ താല്‍ക്കാലിക സ്റ്റേഷന്‍ അടച്ചുപൂട്ടും. സേവനം പുതിയതും സ്ഥിരവുമായ സ്റ്റേഷനിലേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിയുമ്പോള്‍ മാറും.