മേരിക്കുട്ടി ജോസഫ് (76) ഡാലസിൽ അന്തരിച്ചു

By: 600084 On: Oct 19, 2023, 3:34 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ് : പരേതനായ കണ്ണന്താനത്തു മാത്യു ജോസഫിന്റെ ഭാര്യ ശ്രീമതി മേരിക്കുട്ടി ജോസഫ് (76) ഡാലസിൽ അന്തരിച്ചു. കോട്ടയം ചിങ്ങവനം അമ്പഴത്തുങ്കൽ കുടുംബാംഗമാണ്. ഹൈസ്‌കൂൾ അധ്യാപികയായിരുന്ന അവർ 1974 മുതൽ 2002-ൽ വിരമിക്കുന്നതുവരെ  ഭർത്താവിനൊപ്പം സാംബിയയിലും ദക്ഷിണാഫ്രിക്കയിലും ജോലി ചെയ്തിരുന്നു. കേരളത്തിലെ റാന്നി സെന്റ് തോമസ് വലിയപള്ളിയിലെ അംഗമാണ്.

മക്കൾ : ഡോ. ആശാ ജേക്കബ്- ഡോ. ജേക്കബ് ചെമ്മലക്കുഴി( ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചർച്ച് ഡാളസ്.) നമ്രത-മാത്യു കണ്ണന്താനത്തു റാന്നി(സിഡ്‌നി ഓസ്‌ട്രേലിയ)

കൊച്ചുമക്കൾ:

1. ആഷ്ലി ചെമ്മലക്കുഴി

2. മിയ കണ്ണന്താനത്ത്

3. ഐഡൻ കണ്ണന്താനത്ത്

പൊതുദര്ശനവും സംസ്കാര ശുശ്രൂഷയും- ഒക്ടോബർ 21, ശനിയാഴ്ച രാവിലെ 10:00 മുതൽ. സെന്റ് തോമസ് ക്നാനായ പള്ളി .727 മെട്ക്കർ  സ്ട്രീറ്റ് , ഇർവിംഗ്, ടെക്സാസ്.