ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറില്‍ റേഡിയേഷന്‍ തെറാപ്പിസ്റ്റുകളുടെ കുറവ്: 200 ഓളം കാന്‍സര്‍ രോഗികളെ ഒന്റാരിയോയിലേക്ക് അയച്ചു 

By: 600002 On: Oct 19, 2023, 12:19 PM

 


ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറില്‍ റേഡിയേഷന്‍ തെറാപ്പിസ്റ്റുകളുടെ രൂക്ഷമായ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മുതല്‍ പ്രവിശ്യയിലെ ഏകദേശം 200 കാന്‍സര്‍ രോഗികളെ റേഡിയേഷന്‍ ചികിത്സയ്ക്കായി ടൊറന്റോയിലേക്ക് മാറ്റുന്നതിനും കാരണമായി. പ്രവിശ്യയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് കമ്മ്യൂണിറ്റി സര്‍വീസസാണ് രോഗികളെ ഒന്റാരിയോയിലേക്ക് അയച്ചത്. 

2022 നവംബര്‍ 1 നും 2023 സെപ്റ്റംബര്‍ 27 നും ഇടയില്‍ പ്രൊവിന്‍ഷ്യല്‍ കാന്‍സര്‍ കെയര്‍ പ്രോഗ്രാമിലൂടെ രോഗികള്‍ക്ക് പ്രവിശ്യയ്ക്ക് പുറത്ത് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് 222 റഫറലുകളാണ് നടത്തിയത്. ഈ കാലഘട്ടത്തില്‍ 193 പേര്‍ ചികിത്സ തുടര്‍ന്നു. ടൊറന്റോയിലെ പ്രിന്‍സസ് മാര്‍ഗരറ്റ് ഹോസ്പിറ്റലിലേക്കാണ് രോഗികളെ അയക്കുന്നത്. ഇതിനാല്‍ ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറിലും ചികിത്സയുടെ ലഭ്യത വര്‍ധിച്ചതായി അധികൃതര്‍ അറിയിച്ചു.