മൂന്ന് ശതമാനത്തോളം ജീവനക്കാരെ വെട്ടിക്കുറച്ച് സ്‌കോഷ്യബാങ്ക് 

By: 600002 On: Oct 19, 2023, 11:49 AM

 

 

ബാങ്കിംഗ് സേവനങ്ങളും പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കാനുള്ള നിരന്തര ശ്രമത്തിന്റെ ഫലമായി ഗ്ലോബല്‍ വര്‍ക്ക്‌ഫോഴ്‌സ് മൂന്ന് ശതമാനത്തോളം വെട്ടിക്കുറയ്ക്കുകയാണെന്ന് സ്‌കോഷ്യബാങ്ക്. കൂടാതെ നാലാം പാദത്തില്‍ വെട്ടിക്കുറച്ചതും മറ്റ് മാറ്റങ്ങളുമായി ബന്ധപ്പെട്ടതുമായ നികുതിക്ക് ശേഷമുള്ള 590 മില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ ഒരു ഷെയറിന് ഏകദേശം 49 സെന്റ് എന്നിങ്ങനെ നിരവധി ചാര്‍ജുകളും ഇതിനെടുക്കും. 

ബാങ്ക് ഓഫ് സിയാന്‍ കമ്പനി ലിമിറ്റഡിലെ നിക്ഷേപവുമായി ബന്ധപ്പെട്ട നികുതിക്ക് ശേഷമുള്ള 280 മില്യണ്‍ ഡോലറിന്റെ ഇംപയര്‍മെന്റ് ചാര്‍ജും ചില ഇന്റാജിബിള്‍ അസറ്റുകളും ഉള്‍പ്പെടുന്നുണ്ട്. നവംബര്‍ 28ന് നാലാം പാദഫലങ്ങള്‍ പുറത്തുവിടുമ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.