പ്രൈമറി കെയര്‍ സ്ട്രക്ചര്‍ നവീകരിക്കാന്‍ പദ്ധതിയുമായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 

By: 600002 On: Oct 19, 2023, 11:28 AM

 

 

പ്രവിശ്യയിലെ പ്രൈമറി കെയര്‍ സ്ട്രക്ചര്‍ നവീകരിക്കാന്‍ പദ്ധതിയുമായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍. ഫാമിലി ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ വിദഗ്ധരുടെയും തസ്തികയിലെ ഒഴിവ് നികത്തുന്ന പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രേഞ്ച് പ്രഖ്യാപിക്കും. പ്രഖ്യാപനത്തിനായി മന്ത്രിയും ആരോഗ്യ മേഖലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും കാല്‍ഗറിയില്‍ യോഗം ചേരും. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ രോഗികള്‍ക്കും ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്നും കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ഡോ. പോള്‍ പാര്‍ക്ക്‌സ് പറഞ്ഞു.